കെവിന്‍ വധം; തെളിവുകളും ചട്ടങ്ങളും കാറ്റില്‍പറത്തി പൊലീസ്; രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് ആരോപണം

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിലും ഫോറന്‍സിക് പരിശോധനയിലും ഉള്‍പ്പെടെ പൊലീസ് ചട്ടങ്ങള്‍ അട്ടിമറിച്ചെന്ന ആരോപണമാണ് ഉയരുന്നത്
കെവിന്‍ വധം; തെളിവുകളും ചട്ടങ്ങളും കാറ്റില്‍പറത്തി പൊലീസ്; രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് ആരോപണം

കോട്ടയം: കെവിന്‍ വധക്കേസില്‍ കുറ്റാന്വേഷണ ചട്ടങ്ങള്‍ അട്ടിമറിച്ച് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിലും ഫോറന്‍സിക് പരിശോധനയിലും ഉള്‍പ്പെടെ പൊലീസ് ചട്ടങ്ങള്‍ അട്ടിമറിച്ചെന്ന ആരോപണമാണ് ഉയരുന്നത്. 

മുഖ്യസാക്ഷി മൊഴി ആവശ്യാനുസരണം മാറ്റുകയും നിര്‍ണായക വിവരങ്ങള്‍ രേഖപ്പെടുത്താതെ വിട്ടുമാണ് പൊലീസ് അനാസ്ഥ തുടരുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നീക്കമുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ട്. 

തന്നെ തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി കെവിന്‍ പുഴയില്‍ ചാടിയപ്പോള്‍ മുങ്ങിമരണം സംഭവിച്ചതാണെന്ന നിഗമനം ഉറപ്പിക്കുകയാണ് പൊലീസ് സാക്ഷിമൊഴികളേയും തെളിവുകളേയും മുന്നില്‍വെച്ച്. കേസില്‍ ആരോപണവിധേയനായ എസ്‌ഐ എന്‍.ഐ.ഷിബു എഫ്‌ഐആര്‍ തയ്യാറാക്കിയതിനെതിരേയും ആരോപണം ഉയരുന്നുണ്ട്. 

അവനെ കൊന്നു, ഇവനെ കൂടി തട്ടിയേക്ക് എന്ന് ഗുണ്ടകള്‍ പറയുന്നത് കേട്ടെന്ന അനീഷിന്റെ മൊഴി പൊലീസ് അവഗണിക്കുന്നു. ക്രൂര മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് അവശനായ കെവിന്‍ ഓടാന്‍ സാധിക്കാത്ത നിലയിലായിരുന്നു എന്ന അനിഷിന്റെ മൊഴിയും പൊലീസ് കേള്‍ക്കുന്നില്ല. 

കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിലും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ചട്ടലംഘനത്തിനെതിരേയും ശക്തമായ ആരോപണം ഉയരുന്നുണ്ട്. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മരണങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ സര്‍ജനാണ്. കെവിന്റെ മൃതദേഹം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം എന്നായിരുന്നു പൊലീസിന്റെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com