തെറ്റിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നു, എല്ലാവരോടും മാപ്പ്; പിണറായിയെഭീഷണിപ്പെടുത്തിയ ആര്‍എസ്എസുകാരന്റെ തുറന്നു പറച്ചില്‍

. മദ്യ ലഹരിയില്‍ അങ്ങിനെ ഒരു വലിയ തെറ്റ് പറ്റി പോയി. സഹായത്തിനായി ഒരുപാട് ബിജെപി RSS കാരെ വിളിച്ചെകിലും ആരും എന്നെ സഹായിച്ചില്ല
തെറ്റിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നു, എല്ലാവരോടും മാപ്പ്; പിണറായിയെഭീഷണിപ്പെടുത്തിയ ആര്‍എസ്എസുകാരന്റെ തുറന്നു പറച്ചില്‍

ദുബായ്‌: ഞാന്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് ദൈവം തന്നുവെന്ന്  പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആര്‍എസ്എസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റ്. ഞാന്‍ വിസ ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്ക് ഉടന്‍ വരുന്നതാണ്. നിയമം അനുസരിക്കുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണെന്നും കൃഷ്ണകുമാരന്‍ നായര്‍ പോസ്റ്റില്‍ കുറിച്ചു

ഇന്നലെ എന്നെ കാണുവാന്‍ വന്ന സഖാകളെ ഭയന്നിട്ടാണ് ഞാന്‍ RSS കാരന്‍ ആണെന്ന വിവരം പറയാതിരുന്നത്. സഖാക്കള്‍ ആണെങ്കിലും എന്റെ പ്രായം കണക്കില്‍ എടുത്ത് അവര്‍ എന്നോട് മാന്യമായി തന്നെയാണ് പെരുമാറിയത്. മദ്യ ലഹരിയില്‍ അങ്ങിനെ ഒരു വലിയ തെറ്റ് പറ്റി പോയി. സഹായത്തിനായി ഒരുപാട് ബിജെപി RSS കാരെ വിളിച്ചെകിലും ആരും എന്നെ സഹായിച്ചില്ല. ഞാന്‍ ചെറുപ്പം മുതലേ ഒരു RSS കാരന്‍ ആണ് ഇനി മരണം വരെയും ഞാന്‍ ഒരു RSS കാരന്‍ ആയിരിക്കും. വീണ്ടും എല്ലാരോടും മാപ്പ്. ജയ് ശ്രീറാം എന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് വരുന്നതായിട്ടായിരുന്നു പ്രവാസിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഭീഷണി. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ഭീഷണി. നാട്ടിലുണ്ടായിരുന്നപ്പോള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു താനെന്നും പഴയ കൊലക്കത്തി മൂര്‍ച്ച കൂട്ടി എടുക്കുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. അന്ന് ഇത്തരത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ നേതൃത്വം കൊടുത്തിരുന്നതായുള്ള വെളിപ്പെടുത്തലും വീഡിയോയിലുണ്ട്.

കേരളത്തിന്റെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ വിദേശത്തെ രണ്ടുലക്ഷം രൂപ ശമ്പളമുള്ള തൊഴില്‍ രാജിവച്ചാണ് താന്‍ വരുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. വീഡിയോയിലുടനീളം അശ്ലീല ഭാഷയാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ചെത്തുകാരന്റെ മകന്‍ ആ പണിക്ക് പോയാല്‍ മതി മുഖ്യമന്ത്രിയാവാന്‍ വരേണ്ട. എന്ന് ജാതീയമായ ആക്ഷേപവും ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തുന്നു. മന്ത്രി എം എം മണിയെ കരിങ്കുരങ്ങെന്നാണ് ഇയാള്‍ ആക്ഷേപിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com