തീരുമാനം അംഗീകരിക്കാനാവില്ല; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് യുവ എംഎല്‍എമാര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 07th June 2018 07:34 PM  |  

Last Updated: 07th June 2018 07:34 PM  |   A+A-   |  

CARD

 

കോട്ടയം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ ആറ് പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്ത്. എംഎല്‍എമാരായ വിടി ബല്‍റാം, റോജിഎം ജോണ്‍, കെഎസ് ശബരി നാഥ് അടക്കമുള്ള എംഎല്‍എമാര്‍ തിരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കത്തയച്ചു. 

കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്നതാണ് നേതൃത്വത്തിന്റെ തീരുമാനമെന്നാണ് യുവനേതാക്കളുടെ ആരോപണം. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കല്ല തകര്‍ച്ചയ്ക്കാ്ണ്  തീരുമാനം വഴിവെക്കുകയെന്നും യുവ നേതൃത്വം പരാതിയില്‍ പറയുന്നു. 

രാഹുല്‍ഗാന്ധിയുടെ അനുമതിയോടെയാണ് നേതൃത്വം തീരുമാനം കൈക്കൊണ്ടതെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ച്ചാണ്ടിയും വ്യക്തമാക്കിയത്. ജനം ആഗ്രഹിക്കുന്നത് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ്. ജനം പ്രതീക്ഷിക്കുന്നത് യുഡിഎഫ് ശക്തിപ്പെടാനാണ്.ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഉത്തമതാത്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടെതെന്നും നേതാക്കള്‍ പറഞ്ഞു