മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2018 02:26 PM  |  

Last Updated: 07th June 2018 02:26 PM  |   A+A-   |  

 

കോട്ടയം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. കോട്ടയം കടുത്തുരുത്തി പൂഴിക്കോലിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആനീഷ് രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്.

കുഞ്ഞിനെ കട്ടിലിൽ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. പാല് കൊടുക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ കുഞ്ഞിനെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിശദ വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ പറയാനാകുവെന്ന് ഡോക്ടർ അറിയിച്ചു.

TAGS
baby death