പശുക്കള്‍ ചത്തതിന് പിന്നാലെ വീണ്ടും കര്‍ഷകര്‍ ആശങ്കയില്‍; പശുക്കളുടെ ഗര്‍ഭം അലസുന്നു

കാലിത്തീറ്റയിലെ വിഷാംശമാണ് ഇതിലേക്ക് നയിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്
പശുക്കള്‍ ചത്തതിന് പിന്നാലെ വീണ്ടും കര്‍ഷകര്‍ ആശങ്കയില്‍; പശുക്കളുടെ ഗര്‍ഭം അലസുന്നു

പെരുമ്പാവൂര്‍: മഞ്ഞപ്പെട്ടിയില്‍ പശുക്കളുടെ ഗര്‍ഭം അലസിയതോടെ ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍. കാലിത്തീറ്റയിലെ വിഷാംശമാണ് ഇതിലേക്ക് നയിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. 

മഞ്ഞപ്പെട്ടി കാക്കനാട്ടില്‍ മരയ്ക്കാരുടെ മൂന്നും ആറും മാസം ഗര്‍ഭമുള്ള രണ്ട് പശുക്കളുടെ ഗര്‍ഭമാണ് അലസിയത്. ഇതേ കാലിത്തിറ്റ മറ്റ് പശുക്കളും കഴിച്ചിട്ടുണ്ട് എന്നത് കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഇവിടെ രണ്ട് പശുക്കള്‍ നേരത്തെ ചത്തിരുന്നു. കാലിത്തീറ്റ കഴിച്ച ഉടനെ അന്‍പതോളം പശുക്കള്‍ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. 

ക്ഷീര വകുപ്പിനേയും മൃഗസംരക്ഷണ വകുപ്പിനേയും കര്‍ഷകര്‍ ഇക്കാര്യം അറിയി്ച്ചിട്ടുണ്ട്. കാലിത്തീറ്റയിലെ വിഷം തന്നെയാണോ, അതോ മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധനയ്ക്ക ശേഷം മാത്രമേ വ്യക്തമാകുകയുള്ളു. വിദഗ്ധ പരിശോധനയ്ക്കായി കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ നേതൃത്വത്തില്‍ നാല് വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിച്ചതായി മില്‍മ ഡയറക്ടര്‍ അറിയിച്ചു. 

ആരോപണം നേരിടുന്ന കാലിത്തിറ്റയുടെ ഉത്പാദനം പൂര്‍ണമായും നിര്‍ത്തി വയ്ക്കാനും ഉത്തരവായിട്ടുണ്ട്. വില്‍പ്പന നടത്തിയ കാലിത്തീറ്റ കര്‍ഷകരില്‍ നിന്നും തിരിച്ചെടുക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com