മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; പിണറായിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ പ്രവാസി മലയാളിയുടെ ജോലി തെറിച്ചു

അബുദാബിയിലെ കമ്പനിയുടെ ദുബായ് ശാഖയിലെ റിഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു
മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല; പിണറായിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയ പ്രവാസി മലയാളിയുടെ ജോലി തെറിച്ചു

ദുബായ്; മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കി വിവാദത്തിലായ പ്രവാസി മലയാളി കൃഷ്ണകുമാര്‍ നായരുടെ ജോലി പോയി. പ്രതിഷേധം രൂക്ഷമായതോടെ ഇയാള്‍ ക്ഷമ പറഞ്ഞെങ്കിലും ജോലി തെറിക്കുകയായിരുന്നു. അബുദാബിയിലെ കമ്പനിയുടെ ദുബായ് ശാഖയിലെ റിഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. ഭീഷണി വീഡിയോ പ്രചരിപ്പിച്ചതോടെ കൊച്ചി സെന്‍ട്രല്‍ പൊലീസും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വീഡിയോയിലൂടെ മുഖ്യമന്ത്രിക്ക് നേര വധ ഭീഷണി മുഴക്കിയതോടെ ഇയാള്‍ക്കെതിരേ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലുണ്ടായത്. താന്‍ ആര്‍എസ്എസ് കാരനാണെന്നും മുഖ്യമന്ത്രിയെ കൊല്ലാനായി നാട്ടിലേക്ക് വരുമെന്നുമാണ് വീഡിയോയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ വീട്ടുകാര്‍ക്കെതിരേ ബലാത്സംഗ ഭീഷണിയും ഇയാള്‍ മുഴക്കിയിരുന്നു.

നാട്ടിലുണ്ടായിരുന്നപ്പോള്‍ സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു താനെന്നും പഴയ കൊലക്കത്തി മൂര്‍ച്ച കൂട്ടി എടുക്കുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. അന്ന് ഇത്തരത്തില്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ നേതൃത്വം കൊടുത്തിരുന്നതായുള്ള വെളിപ്പെടുത്തലും വീഡിയോയിലുണ്ട്.

കേരളത്തിന്റെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ വിദേശത്തെ രണ്ടുലക്ഷം രൂപ ശമ്പളമുള്ള തൊഴില്‍ രാജിവച്ചാണ് താന്‍ വരുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. വീഡിയോയിലുടനീളം അശ്ലീല ഭാഷയാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ചെത്തുകാരന്റെ മകന്‍ ആ പണിക്ക് പോയാല്‍ മതി മുഖ്യമന്ത്രിയാവാന്‍ വരേണ്ട. എന്ന് ജാതീയമായ ആക്ഷേപവും ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തുന്നു. മന്ത്രി എം എം മണിയെ കരിങ്കുരങ്ങെന്നാണ് ഇയാള്‍ ആക്ഷേപിക്കുന്നത്.

തുടര്‍ന്ന് ഏതാനും മലയാളികള്‍ ഇയാളെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഇവരുടെ സാന്നിധ്യത്തില്‍ ഇയാള്‍ മാപ്പപേക്ഷ നടത്തി. മദ്യലഹരിയിലാണ് പറഞ്ഞതാണെന്നും മാപ്പു നല്‍കണമെന്നുമായിരുന്നു വീഡിയോയിലൂടെ ഇയാളുടെ അപേക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com