എളമരം കരീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2018 01:29 PM  |  

Last Updated: 08th June 2018 01:29 PM  |   A+A-   |  

elamaram

 

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എളമരം കരീം സിപിഎമ്മിന്റെ രാജ്യാസഭാ സ്ഥാനാര്‍ഥിയാവും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എളമരം കരീമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.

മൂന്നു രാജ്യസഭാ സ്ഥാനങ്ങളാണ് ഈ മാസം ഒഴിവു വരുന്നത്. ഇതില്‍ രണ്ടെത്തിലാണ് എല്‍ഡിഎഫിനു ജയസാധ്യതയുള്ളത്. ഒരു സീറ്റ് സിപിഐക്കു നല്‍കാന്‍ നേരത്തെ തീരുമാനമായിരുന്നു. ബിനോയ് വിശ്വമാണ് സിപിഐ സ്ഥാനാര്‍ഥി.