ഞായറാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍ ഇല്ല; ഭാരതബന്ദിന് പകരം കരിദിനം ആചരിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2018 07:41 AM  |  

Last Updated: 08th June 2018 07:41 AM  |   A+A-   |  

Harthal

 

രാജ്യത്തില്‍ കത്തിപ്പടരുന്ന കര്‍ഷക പ്രക്ഷോഭത്തോടനുബന്ധിച്ച് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കി. പകരം കരിദിനമായിരിക്കും ആചരിക്കുക.  ഏഴു സംസ്ഥാനങ്ങളിലെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ബന്ദിന് ആഹ്വാനം ചെയ്തത്.

ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതോടെയാണ് ബന്ദ് ഒഴിവാക്കിയതെന്ന് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ പി.ടി ജോണ്‍ വ്യക്തമാക്കി. കര്‍ഷകരെ സഹായിക്കാന്‍ പണമില്ലെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ അകമഴിഞ്ഞ് സഹായിക്കുകയാണ്. ഇതിന്റെ 60 ശതമാനം മതി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാന്‍ എന്നാണ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.