മൂന്ന് വയസുകാരന്റെ അമ്മ 17 കാരനൊപ്പം നാടുവിട്ടു;  യുവതിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു

ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തിയ യുവതിയും കൗമാരപ്രായക്കാരനും മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു
മൂന്ന് വയസുകാരന്റെ അമ്മ 17 കാരനൊപ്പം നാടുവിട്ടു;  യുവതിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു

ആലത്തൂര്‍; മൂന്ന് വയസുകാരനായ മകനേയും കൊണ്ട്  17 കാരനൊപ്പം നാടുവിട്ട 24കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റില്ലഞ്ചേരി കാരക്കാമ്പറമ്പ് വി.കെ. നഗര്‍ സജിതയെയാണ് പൊലീസ് പിടിയിലായത്. യുവതിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ചൊവ്വാഴ്ചയാണ് 17 കാരനൊപ്പം യുവതി നാടുവിട്ടത്. വ്യാഴാഴ്ച നെല്ലിയാമ്പതിയിലെത്തിയ ഇവരെ തേയിലത്തോട്ടം തൊഴിലാളികളാണ് തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതി ചൊവ്വാഴ്ച തിരിച്ചുപോയി. എന്നാല്‍ യുവതി ഭര്‍തൃവീട്ടിലെത്തിയില്ല. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി. ഇതേ സമയം 17കാരനെ കാണാനില്ലെന്നുപറഞ്ഞ് പിതാവ് വടക്കഞ്ചേരി പോലീസിലും പരാതിനല്‍കിയിരുന്നു. മൂന്ന് വയസുള്ള മകനേയും കൂട്ടിയാണ് യുവതി നാടുവിട്ടത്.

ചൊവ്വാഴ്ച കോയമ്പത്തൂരിലെത്തിയ യുവതിയും കൗമാരപ്രായക്കാരനും മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു. വിമാനത്തില്‍ ബെംഗളൂരുവിലെത്തി ആഡംബര ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങി. ടാക്‌സിയില്‍ കേരളത്തിലേക്ക് മടങ്ങി.വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ചിറ്റില്ലഞ്ചേരിയിലെത്തി. യുവതിയുടെ പിതാവ് ജോലിചെയ്യുന്ന കടയുടെ ഉടമയെ കുഞ്ഞിനെ ഏല്പിച്ച് ഇവര്‍ നെല്ലിയാമ്പതിയിലേക്ക് പോയി. വ്യാഴാഴ്ച എട്ടരയോടെ നെല്ലിയാമ്പതി കേശവന്‍പാറയ്ക്കുസമീപം ഇവരെ കണ്ട് സംശയം തോന്നിയ തോട്ടം തൊഴിലാളികളാണ് പൊലീസിനെ അറിയിച്ചത്. പാടഗിരി പോലീസെത്തി ഇരുവരേയും കസ്റ്റഡിയിലെത്തശേഷം ആലത്തൂര്‍ പോലീസിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com