രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കണ്ട, വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ പോയിട്ടു വാ; കോണ്‍ഗ്രസിലെ യുവ തുര്‍ക്കികളെ ട്രോളി എം.എം.മണി

ഒഴിവു വന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത് കോണ്‍ഗ്രസിലെ യുവ നേതാക്കന്മാര്‍ക്കും തിരിച്ചടിയായി
രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കണ്ട, വേണേല്‍ ഒരു ഡല്‍ഹി ടൂര്‍ പോയിട്ടു വാ; കോണ്‍ഗ്രസിലെ യുവ തുര്‍ക്കികളെ ട്രോളി എം.എം.മണി

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടു നല്‍കേണ്ടി വന്നതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ കനത്ത പ്രതിഷേധം നേരിടേണ്ടി വരികയാണ് നേതാക്കള്‍ക്ക്. ഒഴിവു വന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത് കോണ്‍ഗ്രസിലെ യുവ നേതാക്കന്മാര്‍ക്കും തിരിച്ചടിയായി. 

രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ ദേശീയ നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിലെ യുവ നേതാക്കളെ ട്രോളിയാണ് മന്ത്രി എം.എം.മണി രംഗത്തെത്തുന്നത്. രാജ്യസഭാ സീറ്റൊന്നും പ്രതീക്ഷിക്കേണ്ട. വേണമെങ്കില്‍ ഒരു ഡല്‍ഹി ടൂര്‍ ഒക്കെ പോയിട്ടു വാ...യുവ കോണ്‍ഗ്രസ് പോരാളികളെ എന്നാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്. 

ഉത്തരേന്ത്യ എക്‌സ്‌ക്ലൂസീവ് ഡല്‍ഹി ടൂര്‍ പാക്കേജ് എന്നെഴുതിയ ഫോട്ടോയ്‌ക്കൊപ്പമാണ് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരെ ട്രോളിയുള്ള മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മന്ത്രി മണിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പലതും അടുത്തിടെ വൈറലായിരുന്നു. മന്ത്രി തങ്ങള്‍ക്കൊരു ഭീഷണിയാണെന്നാണ് കേരളത്തിലെ ട്രോളര്‍മാര്‍ തന്നെ പറയുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ഇനി കാവില പാട്ടുമത്സരത്തിന് കാണാമെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com