കുമാരസ്വാമി മന്ത്രിസഭയ്ക്ക് ആയുസ്സില്ല; ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും: യദ്യൂരപ്പ
By സമകാലികമലയാളം ഡെസ്‌ക് | Published: 09th June 2018 09:46 PM |
Last Updated: 09th June 2018 09:46 PM | A+A A- |

കര്‍ണാടക: എച്ച്.ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും രാഷ്ട്രീയ പ്രതിസന്ധി അയയുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നും ബി.ജെ.പിയില്‍ ചേരാന്‍ നിരവധി എം.എല്‍.എമാര്‍ സന്നദ്ധരാണെന്ന് ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞു.
മന്ത്രിസ്ഥാനം കിട്ടാത്ത അസംതൃപ്തരായ എം.എല്‍.എമാര്‍ ബിജെപിയില്‍ എത്തുമെന്നാണ് യദ്യൂരപ്പയുടെ വാദം. ശക്തമായൊരു പ്രതിപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത യെദ്യൂരപ്പ, 2019 ലെ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാവണമെന്നും അഭ്യര്‍ഥിച്ചു.
്അതേസമയം കോണ്‍ഗ്രസിലെ അസംതൃപ്തരായ എംഎല്‍എമാരുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യ്പപെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ മന്ത്രിസഭയില്‍ ആദ്യ ഘട്ടത്തില്‍ ഇടം ലഭിക്കാത്ത എം.എല്‍.എമാരാണ് രംഗത്തെത്തിയത്. സിദ്ധരാമയ്യ സര്‍ക്കാറില്‍ മന്ത്രിയായിരുന്ന എം.ബി പാട്ടീലിന്റെ നേതൃത്വത്തില്‍ 20 ഓളം എം.എല്‍.എമാരാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
നിലവിലെ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാലാവധി രണ്ടുവര്‍ഷത്തേക്കായിരിക്കുമെന്നും അതിനുശേഷം മന്ത്രിസഭാ പുനസംഘടിപ്പിച്ച് അവസരം ലഭിക്കാത്തവരെ അടുത്ത മൂന്നുവര്‍ഷത്തേക്ക് മന്ത്രിമാരാക്കാനുമാണ് കോണ്‍ഗ്രസിന്റെ തീരുമാനം.