കോൺഗ്രസിലേത് ചായക്കോപ്പയിലെ കൊടുങ്കാറ്റ്; 2019ൽ മോദിക്കെതിരായ വിജയമാണ് ലക്ഷ്യം: കുഞ്ഞാലിക്കുട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2018 06:13 PM |
Last Updated: 09th June 2018 06:13 PM | A+A A- |

മലപ്പുറം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ ഉടലെടുത്ത കലാപത്തെ നിസാരവത്കരിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. ഇപ്പോൾ കോൺഗ്രസിൽ നടക്കുന്ന കലാപങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്നും ഇപ്പോൾ ശ്രദ്ധിക്കേണ്ടത് മുന്നണി ശക്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിനാണ് മുന്നണി ഊന്നൽ കൊടുക്കേണ്ടത്. കൂടുതൽ സീറ്റ് നേടാനും ബി.ജെ.പിക്കെതിരെ സർക്കാർ രൂപീകരിക്കാനുമാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ സീറ്റ് മാണിക്ക് നൽകാൻ സമ്മർദ്ദം ചെലുത്തിയത് കുഞ്ഞാലിക്കുട്ടിയും ലീഗുമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം ലീഗിന്റെ സമ്മർദ്ദം കാരണമല്ല മാണിക്ക് സീറ്റ് നൽകിയതെന്നും മുന്നണി വിപുലീകരിക്കാനാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം