പൊലീസ് വാഹനത്തില്‍ ഇരുന്ന് കെവിന്‍ വധക്കേസ് പ്രതി വീഡിയോ കോള്‍ ചെയ്തു; പൊലീസ് നോക്കിനിന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2018 07:30 AM |
Last Updated: 09th June 2018 07:30 AM | A+A A- |

കടപ്പാട് മനോരമ
കോട്ടയം; കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് നോക്കി നില്‍ക്കേ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു. പൊലീസ് വാഹനത്തില്‍ ഇരുന്നായിരുന്നു പ്രതി ഷെഫിന്റെ സംസാരം. കോടതിയില്‍ കൊണ്ടുവന്ന ഷെഫിനെ കാണാനെത്തിയ യുവതിയുടെ ഫോണില്‍ നിന്നാണ് വീഡിയോ കോളിങ്ങ് നടത്തിയത്.
ഇന്നലെ വൈകിട്ടു നാലരയ്ക്കാണ് പത്തു പ്രതികളെ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. കോടതി വളപ്പില്‍ നില്‍ക്കുമ്പോള്‍ ബന്ധുവായ യുവതി ഷെഫിനെ കാണാന്‍ എത്തി. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ അവര്‍ സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. യുവതിയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തില്‍ ഇരുന്നു ഷെഫിന്‍ സംസാരിച്ചു. വീഡിയോ കോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍പ്പുണ്ടായിരുന്നു.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിനു വേണ്ടി 13 വരെ കസ്റ്റഡിയില്‍ നല്‍കി.