ഫ്രാന്‍സിസ് ജോര്‍ജിന്റെ പാര്‍ട്ടിയെക്കൂടി യുഡിഎഫില്‍ എത്തിക്കണം; നിര്‍ദേശവുമായി ജോസഫ് വാഴയ്ക്കന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th June 2018 10:27 AM |
Last Updated: 09th June 2018 10:27 AM | A+A A- |

കൊച്ചി: ജനാധിപത്യ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കുക എന്ന വിശാല ലക്ഷ്യത്തോടെ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ എത്തിച്ച സാഹചര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിനെക്കൂടി മുന്നണിയില്‍ എത്തിക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍. അവര്‍ കൂടി വന്നാലേ കേരള കോണ്‍ഗ്രസ് പൂര്‍ണമാവുകയുള്ളൂവെന്ന് വാഴയ്ക്കന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യ്തു, രാജ്യസഭാ സീറ്റെന്ന കനത്ത വിലനല്‍കിയാണ് കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവന്നതെന്ന് വാഴയ്ക്കന്‍ കുറിപ്പില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസ്(എം) ലെ അഭിപ്രായ ഭിന്നതമൂലം മുന്നണി വിട്ടുപോയ ഫ്രാന്‍സീസ് ജോര്‍ജ് നേത്രത്വം നല്‍കുന്ന ജനാധിപത്യ കേരളാകോണ്‍ഗ്രസിനെകൂടി യുഡിഎഫില്‍ എത്തിക്കാന്‍ കേരളാകോണ്‍ഗ്രസ്(എം) മുന്‍കൈ എടുക്കണം. അവര്‍കൂടി വന്നാലേ കേരളാകോണ്‍ഗ്രസ് പൂര്‍ണ്ണമാകുകയുള്ളു, പ്രത്യേകിച്ചു എറണാകുളം ഇടുക്കി ജില്ലകളില്‍.
ജനാധിപത്യചേരിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു അവരുടെ കൂടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന കാര്യം വിസ്മരിക്കരുതെന്ന് വാഴയ്ക്കന്‍ പറഞ്ഞു.