തെങ്ങ് വീണ് കാല്‍നടയാത്രക്കാരി മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും കാറ്റിലും മരണം രണ്ടായി.
തെങ്ങ് വീണ് കാല്‍നടയാത്രക്കാരി മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിലും കാറ്റിലും മരണം രണ്ടായി. നെയ്യാറ്റിന്‍കരയില്‍ കനത്ത കാറ്റില്‍ തെങ്ങ് കടപുഴകി വീണ് കാല്‍നടയാത്രക്കാരി മരിച്ചു.ആര്യങ്കോട് സ്വദേശിനി ദീപയാണ് ദാരുണമായി മരിച്ചത്. 44 വയസ്സായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സമാനമായ നിലയില്‍ തെങ്ങ് കടപുഴകി വീണ് ചാലിയം സ്വദേശിനിയും മരിച്ചിരുന്നു. കപ്പലങ്ങാടി കുരിക്കല്‍ക്കണ്ടിയില്‍ ഖദീജയാണ് മരിച്ചത്. കണ്ടറം പള്ളിക്ക് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

അതേസമയം സംസ്ഥാനത്ത കനത്ത മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലും ഹൈറേഞ്ച് മേഖലയിലുമാണ് ശക്തമായ മഴതുടരുന്നത്. വ്യാപകമായ നാശനഷ്ടവും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മൂന്നാര്‍ ആനച്ചാലിന് സമീപമാണ് ഉരുള്‍പൊട്ടിയത്. പത്തു വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.ജില്ലയില്‍ പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധവും താറുമാറായിരിക്കുകയാണ്.

ഇടുക്കി ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാത്രി യാത്ര ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. കല്ലാര്‍കുറ്റി ഡാം എത് സമയവും തുറന്ന് വിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com