'ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട 'ഒതുക്കല്‍ വൈറസ്' ബൂമറാങ്ങായതിന്റെ കെടുതികളാണ് കോണ്‍ഗ്രസില്‍ കാണുന്നത്' ; പന്തളം സുധാകരന്‍

ഹൈക്കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞു ഇടപെടണം
'ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട 'ഒതുക്കല്‍ വൈറസ്' ബൂമറാങ്ങായതിന്റെ കെടുതികളാണ് കോണ്‍ഗ്രസില്‍ കാണുന്നത്' ; പന്തളം സുധാകരന്‍

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി ഇടപെടണമെന്ന് പന്തളം സുധാകരന്‍. ഒരാളെ ഒതുക്കാന്‍ വേണ്ടി നടത്തിയ ശ്രമം ബൂമറാങ്ങായി തിരിച്ചടിച്ചതിന്റെ കെടുതികളാണ് കോണ്‍ഗ്രസില്‍ സംഭവിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അപകടകരമായ സാമൂഹിക ദ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു. 

പന്തളം സുധാകരന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം


ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട 'ഒതുക്കല്‍വൈറസ്' ബൂമറാങ് ആയതിന്റെ കെടുതികളാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ?ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയില്‍നിന്നും വിഭിന്നമായി കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്നു പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്നു കരുതാം ,ഇല്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാധീതമാകും.
ഹൈക്കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞു ഇടപെടണം ,അപകടകരമായ സാമൂഹ്യ ദ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണം .ഇത് കോണ്‍ഗ്രസ് വിശ്വാസികളുടെ ആഗ്രഹമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com