ഒഴുക്കില്‍പ്പെട്ടയാള്‍ ഒരു കിലോമീറ്റര്‍ ഒഴുകി, മൃതദേഹമെന്നു കരുതി അടുക്കാതെ നാട്ടുകാര്‍

മൃതദേഹമാണ് ഒഴുകുന്നതെന്ന വിശ്വാസത്തില്‍ അത്രയും നേരം നാട്ടുകാരും കരയിലൂടെ വിജയകുമാറിനൊപ്പം ഒഴുകുന്നുണ്ടായിരുന്നു
ഒഴുക്കില്‍പ്പെട്ടയാള്‍ ഒരു കിലോമീറ്റര്‍ ഒഴുകി, മൃതദേഹമെന്നു കരുതി അടുക്കാതെ നാട്ടുകാര്‍

ഒഴുക്കില്‍പ്പെട്ടയാള്‍ ഒരു കിലോമീറ്റര്‍ ഒഴുകി, മൃതദേഹമെന്നു കരുതി അടുക്കാതെ നാട്ടുകാര്‍

എടത്വ കുളിക്കാന്‍ പമ്പയാറ്റില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കാല്‍ വഴുതി ആറ്റിലേക്ക് വീണു. പിടിച്ചു കയറാനാവാതെ ഒരു കിലോമീറ്ററോളം ഒഴുകി. ആറ്റിലൂടെ ഒഴുകി പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയിലേക്കെത്തിയെങ്കിലും മൃതദേഹം ആയിരിക്കുമെന്ന് കരുതി ആറ്റിലേക്ക് ചാടിയൊരു രക്ഷാപ്രവര്‍ത്തനത്തിന് ആരും മുതിര്‍ന്നില്ല. രക്ഷിക്കാമായിരുന്ന ഒരു ജീവന്‍ അതോടെ നഷ്ടമായി. 

കാല്‍ വഴുതി പമ്പയാറ്റില്‍ വീണ തലവടി ആനപ്രമ്പാല്‍ വടക്ക് ആഞ്ഞിലിമൂട്ടില്‍ വിജയകുമാര്‍(54) ആണ് മരിച്ചത്. മൃതദേഹം കരയ്‌ക്കെടുത്താലുണ്ടാവുന്ന പ്രശ്‌നങ്ങളും, മഴവെള്ളം കുത്തിയൊലിക്കുന്നതിന്റെ അപകട സാധ്യതയുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ആറ്റിലൂടെ നിലകിട്ടാതെ ഒഴുകിയിരുന്ന വിജയ കുമാറിനെ രക്ഷപെടുത്താന്‍ നാട്ടുകാര്‍ ശ്രമിക്കാതിരുന്നത്. 

മൃതദേഹമാണ് ഒഴുകുന്നതെന്ന വിശ്വാസത്തില്‍ അത്രയും നേരം നാട്ടുകാരും കരയിലൂടെ വിജയകുമാറിനൊപ്പം ഒഴുകുന്നുണ്ടായിരുന്നു. ഒടുവില്‍ നാട്ടുകാരിലൊരാള്‍ ആറ്റില്‍ ചാടി വിജയ കുമാറിനെ കരയ്‌ക്കെത്തിക്കുന്നത് വരെ ജീവന്‍ പോയിട്ടില്ലായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു വിജയകുമാര്‍ ആനപ്രാമ്പല്‍ ക്ഷേത്രക്കടവിന് സമീപം പുത്തന്‍ പുരയ്ക്കല്‍ കടവില്‍ നിന്ന് കാല്‍ വഴുതി വെള്ളത്തിലേക്ക് വീണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com