പൊലീസ് മര്‍ദനക്കേസില്‍ മുഖ്യസാക്ഷി പോക്‌സോ കേസ് പ്രതി; നീതി ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് ഉസ്മാന്റെ ഭാര്യ

സംഭവം കണ്ട പുറത്തു നിന്നുള്ള ഏകയാള്‍ എന്ന നിലയിലാണ് സിദ്ധാര്‍ത്ഥനെ മുഖ്യസാക്ഷിയാക്കുന്നത്
പൊലീസ് മര്‍ദനക്കേസില്‍ മുഖ്യസാക്ഷി പോക്‌സോ കേസ് പ്രതി; നീതി ലഭിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് ഉസ്മാന്റെ ഭാര്യ

ആലുവ; ആലുവ എടത്തലയിലെ പൊലീസ് മര്‍ദനക്കേസില്‍ സംഭവസമയത്ത് പൊലീസിന്റെ വാഹനത്തിലുണ്ടായ പോക്‌സോ കേസ് പ്രതി മുഖ്യസാക്ഷിയാകും. റിമാന്‍ഡില്‍ കഴിയുന്ന മുതിരക്കാച്ചുമുകള്‍ ചക്കിക്കല്ലും പറമ്പ് വീട്ടില്‍ സിദ്ധാര്‍ത്ഥനെയാണ് പ്രധാന സാക്ഷിയാകുന്നത്. സിദ്ധാര്‍ത്ഥനെ കസ്റ്റഡിയിലെടുത്ത് തിരിച്ചു വരുമ്പോഴാണ് പൊലീസ് സഞ്ചരിച്ചിരുന്ന വാഹനം ബൈക്കില്‍ ഇടിക്കുന്നതും ഇത് ചോദ്യം ചെയ്ത കുഞ്ചാട്ടുകര മരുത്തുംകുടി ഉസ്മാനെ പൊലീസ് മര്‍ദിക്കുന്നതും. 

സിദ്ധാര്‍ത്ഥന്റേയും രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റേയും മൊഴി എടുക്കാന്‍ കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എസ് ഉദയഭാനു അനുമതി തേടി. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ചോദ്യം ചെയ്യാനാകൂ. 

സംഭവം കണ്ട പുറത്തു നിന്നുള്ള ഏകയാള്‍ എന്ന നിലയിലാണ് സിദ്ധാര്‍ത്ഥനെ മുഖ്യസാക്ഷിയാക്കുന്നത്. ഡിവൈഎസ്പി സംഭവസ്ഥലത്തെത്തി മഹസര്‍ തയാറാക്കി. ദൃക്‌സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേര്‍ മര്‍ദിച്ചു എന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ വാഹനത്തിന്റെ ഡ്രൈവര്‍ മാത്രമാണ് ഉസ്മാനെ തല്ലിയത് എന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. മാത്രമല്ല പോക്‌സോ പ്രതി അടക്കം നാലു പേര്‍ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂ എന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായും സൂചനയുണ്ട്. 

അതേസമയം നീതി ലഭിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്നാണ് ഉസ്മാന്റെ ഭാര്യ ഫെബിന അറിയിച്ചു., ഭര്‍ത്താവ് തെറ്റു ചെയ്തിട്ടില്ലെന്നും പൊലീസുകാര്‍ക്ക് പരിക്കില്ലായിരുന്നിട്ടും ഭര്‍ത്താവിനെതിരേ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. തങ്ങള്‍ തീവ്രവാദികള്‍ അല്ല ബുദ്ധിമുട്ടി ജീവിക്കുന്നവരാണെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com