രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കട്ടെ, കുര്യന് അപ്പോള്‍ കാര്യങ്ങള്‍ മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി

നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് രാജ്യസഭാ വിഷയത്തില്‍ ഗൂഡാലോചന നടന്നു എന്ന കുര്യന്റെ ആരോപണത്തിന് മറുപടി നല്‍കേണ്ടത് ചെന്നിത്തലയും എം.എം.ഹസനുമാണെന്നും ഉമ്മന്‍ ചാണ്ടി
രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കട്ടെ, കുര്യന് അപ്പോള്‍ കാര്യങ്ങള്‍ മനസിലാകുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച പി.ജെ.കുര്യന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അദ്ദേഹം പരാതി നല്‍കട്ടേയെന്നും, അതാണ് ശരിയായ നടപടിയെന്നും അതോടെ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ മനസിലാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

യുവ എംഎല്‍എമാരെ അദ്ദേഹത്തിനെതിരെ തിരിച്ചു വിട്ടു എന്നതാണ് പി.കെ.കുര്യന്‍ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന്. അതിന് മറുപടി പറയേണ്ടത് ഞാനല്ല, യുവ എംഎല്‍എമാരാണ്..അങ്ങിനെ അരുടെ എങ്കിലും ചട്ടുകമായിട്ടാണോ പ്രവര്‍ത്തിച്ചതെന്ന് അവര്‍ പറയട്ടേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

കോണ്‍ഗ്രസ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് രാജ്യസഭാ വിഷയത്തില്‍ ഗൂഡാലോചന നടന്നു എന്ന കുര്യന്റെ ആരോപണത്തിന് മറുപടി നല്‍കേണ്ടത് ചെന്നിത്തലയും എം.എം.ഹസനുമാണെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

എന്നെ ഒഴിവാക്കുവാനുള്ള രാഷ്ട്രീയ അജണ്ട ഉമ്മന്‍ ചാണ്ടി നടപ്പിലാക്കുകയായിരുന്നു എന്ന ആരോപണമായിരുന്നു പി.ജെ.കുര്യന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലെത്തിക്കാന്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും, മറ്റു നേതാക്കളുടെ തീരുമാനം അംഗീകരിക്കാന്‍ പ്രതിപക്ഷ നേതാവായ ചെന്നിത്തല നിര്‍ബന്ധിതനാവുകയായിരുന്നു എന്നുമാണ് കുര്യന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com