കെഎസ് യു ജില്ലാ കമ്മറ്റി ഓഫീസില്‍ രാത്രി മുഖം മൂടി ആക്രമണം: എസഎഫഐക്കാരെന്ന് കെഎസ് യു
Published: 11th June 2018 09:20 AM |
Last Updated: 11th June 2018 09:48 AM | A+A A- |

കൊച്ചി: കെഎസ്യു ജില്ലാ കമ്മറ്റി ഓഫീസില്‍ മുഖം മൂടി ധരിച്ച സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ആക്രമണത്തില്‍ കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദനമേറ്റതായും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതായും കെഎസ് യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പരുക്കേറ്റ റെന്‍സണെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്എഫഐ - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നാണ് കെഎസ് യു ആരോപിക്കുന്നത്.
ഇന്നലെ രാത്രിയിലാണ് സംഭവം. കൊളേജില്‍ നവാഗതരെ സ്വാഗതം ചെയ്യുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ തയ്യാറാക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആറ് ഫ്‌ളെക്‌സ് ബോര്‍ഡുകളും കസേരകളും ഓഫീസിന്റെ മുന്‍വശത്തെ ഗ്രില്ലും തകര്‍ത്തിട്ടുണ്ട്. എസ്എഫ്‌ഐ നേതാവ് ആര്‍ഷോയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് കെഎസ് യു പ്രവര്‍ത്തകര്‍ പറഞ്ഞു.
പിണറായി വിജയനാണ് കേരളം ഭരിക്കുന്നതെന്നും എല്ലാ കെഎസ് യു പ്രവര്‍ത്തകരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിക്കുമെന്നും ഓഫീസിന് തീയിടുമെന്നും സംഘം പറഞ്ഞതായും കെഎസ് യുക്കാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ കെഎസ് യു പ്രവര്‍ത്തകര്‍ കമ്മീഷണര്‍ക്കു നേരിട്ട് പരാതി നല്‍കുമെന്ന് കെഎസ് യു നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്തതായി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു