കനത്തമഴ: റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ, സ്ഥാപനങ്ങള്‍ക്കും നാളെ അവധി

റാന്നി മല്ലപ്പിള്ളി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.
കനത്തമഴ: റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ, സ്ഥാപനങ്ങള്‍ക്കും നാളെ അവധി

പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ റാന്നി മല്ലപ്പിള്ളി താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലും പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തു മഴ തുടരുകയാണെങ്കിലും മറ്റു ജില്ലകളിലൊന്നും ചൊവ്വാഴ്ച ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല.

മഴയില്‍ വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. ഹൈറേഞ്ചില്‍ വന്‍ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണു. ശക്തമായ മഴയെത്തുടര്‍ന്നു തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി. തിങ്കള്‍ ഉച്ച മുതല്‍ സര്‍വീസ് ഇല്ല.

കോട്ടയം ചിങ്ങവനത്തു മരം വീണതിനെ തുടര്‍ന്നു നിര്‍ത്തിയിട്ടിരുന്ന കോര്‍ബ എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു. ജനശതാബ്ദി അടക്കം ഏതാനും ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 

മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും മൂഴിയാര്‍, കക്കാട് ജലവൈദ്യുത നിലയങ്ങളില്‍ ഉത്പാദനത്തില്‍ വ്യതിയാനം നിലനില്‍ക്കുന്നതിനാലും മൂഴിയാര്‍ ജലസംഭരണിയിലെ ജലനിരപ്പ് ഉയരാനും താഴാനും സാധ്യതയുള്ളതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതുസമയവും തുറക്കാനും അടയ്ക്കാനും സാധ്യതയുണ്ട്. മൂഴിയാര്‍ മുതല്‍ സീതത്തോട് വരെയുള്ള ഭാഗത്ത് കക്കാട്ടാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com