നാമനിര്‍ദേശപത്രിക നല്‍കാന്‍ ഒറ്റക്കെട്ടായി എല്‍ഡിഎഫ്; എളമരം കരീം, ബിനോയ് വിശ്വം പത്രിക നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പടെ ഘടകക്ഷി നേതാക്കള്‍ക്കൊപ്പമാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്
നാമനിര്‍ദേശപത്രിക നല്‍കാന്‍ ഒറ്റക്കെട്ടായി എല്‍ഡിഎഫ്; എളമരം കരീം, ബിനോയ് വിശ്വം പത്രിക നല്‍കി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞടുപ്പിനായി ഇടതുസ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കി. എളമരം കരീം, ബിനോയ് വിശ്വം എന്നിവരാണ് നിയമസഭാ സെക്രട്ടറി വികെ ബാബുപ്രകാശ് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പടെ ഘടകക്ഷി നേതാക്കള്‍ക്കൊപ്പമാണ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് എല്‍ഡിഎഫ്് മത്സരിക്കുന്നത്. 

ഉച്ചയോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെയാണ് പത്രികാ പരിശോധന. പിന്‍വലിക്കാനുള്ള അവസാന തിയ്യതി 14ആണ്. മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ആയതിനാല്‍ വോട്ടെടുപ്പിന് സാധ്യതയില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com