മാറ്റിവച്ച പിഎസ്‌സി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

നിപ്പാ വൈറസ് ബാധയുടെ ഭീഷണിയെത്തുടര്‍ന്ന് മാറ്റിവച്ച പിഎസ്‌സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
മാറ്റിവച്ച പിഎസ്‌സി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ ഭീഷണിയെത്തുടര്‍ന്ന് മാറ്റിവച്ച പിഎസ്‌സി പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. 
മെയ് 26ന് നടത്താനിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ ജൂലൈ 22നും മെയ് 12ന് നടത്താനിരുന്ന കമ്പനി/ ബോര്‍ഡ്/ കോര്‍പ്പറേഷന്‍ അസിസ്റ്റന്റിന്റെ രണ്ടു കാറ്റഗറിയിലേക്കുമായുള്ള ഒറ്റ പരീക്ഷ ഓഗസ്റ്റ് 5നുമായി നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു. 

രണ്ടു പരീക്ഷകളും ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക. മുമ്പ് നിശ്ചയിച്ച തിയതിയുടെ അടിസ്ഥാനത്തില്‍ ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറുകളുമായാണ് പരീക്ഷയ്‌ക്കെത്തേണ്ടത്.

സിവില്‍ പൊലീസ് തസ്തികയിലേക്ക്  5,25,352 പേരും കമ്പനി ബോര്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 4,98,945 പേരുമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ നേരത്തെ കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തവര്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ കമ്മീഷന്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല. അസിസ്റ്റന്റ് പരീക്ഷക്ക് 64,594 പേര് അപേക്ഷിച്ചതില്‍ 12,530 പേര്‍ക്കാണ് കണ്‍ഫര്‍മേഷന്‍ ലഭിക്കാത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com