യന്ത്രം ചതിച്ചു: ദഹിപ്പിക്കാനോ പുറത്തെടുക്കാനോ കഴിയാതെ മൃതദേഹം ക്രിമറ്റോറിയത്തില്‍ കുടുങ്ങിയത് പതിനൊന്നു മണിക്കൂര്‍

മോട്ടോര്‍ തകരാറിനെത്തുടര്‍ന്നു, ദഹിപ്പിക്കാനോ പുറത്തെടുക്കാനോ കഴിയാത്ത നിലയില്‍ മണിക്കൂറുകളോളം ക്രിമറ്റോറിയത്തില്‍ കുടുങ്ങിയ മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചത് രാത്രിയില്‍
യന്ത്രം ചതിച്ചു: ദഹിപ്പിക്കാനോ പുറത്തെടുക്കാനോ കഴിയാതെ മൃതദേഹം ക്രിമറ്റോറിയത്തില്‍ കുടുങ്ങിയത് പതിനൊന്നു മണിക്കൂര്‍


മലപ്പുറം: മോട്ടോര്‍ തകരാറിനെത്തുടര്‍ന്നു, ദഹിപ്പിക്കാനോ പുറത്തെടുക്കാനോ കഴിയാത്ത നിലയില്‍ മണിക്കൂറുകളോളം ക്രിമറ്റോറിയത്തില്‍ കുടുങ്ങിയ മൃതദേഹം ഒടുവില്‍ സംസ്‌കരിച്ചത് രാത്രിയില്‍. കഴിഞ്ഞ ദിവസം മരിച്ച പൂക്കോട്ടുംപാടം സ്വദേശിയുടെ മൃതദേഹമാണ് നിലമ്പൂര്‍ നഗരസഭാ ഗ്യാസ് ക്രെമറ്റോറിയത്തില്‍ കുടുങ്ങിയത്.

സംസ്‌കാരണ യൂണിറ്റില്‍ നിന്നുള്ള പുക ശുദ്ധീകരിച്ചു പുറത്തേക്കു വിടുന്ന ഭാഗത്തെ മോട്ടോര്‍ കേടുവന്നതായിരുന്നു കാരണം. എല്ലാ ഭാഗങ്ങളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍, മോട്ടോര്‍ പ്രവര്‍ത്തിക്കാതെ മൃതദേഹം കിടത്തിയിരിക്കുന്ന ട്രേ നീക്കാന്‍ സാധിച്ചില്ല. അതോടെ കോഴിക്കോട്ടുനിന്ന് മോട്ടോര്‍ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു.

ഒന്നര മാസം മുന്‍പാണ് പുതിയ മോട്ടോര്‍ സ്ഥാപിച്ചത്. വൈകിട്ട് മോട്ടോര്‍ എത്തിച്ചെങ്കിലും ട്രയല്‍ നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ പിന്നെയും സമയമെടുത്തു. പതിനൊന്നു മണിക്കൂറോളം ക്രിമറ്റോറിയത്തില്‍ കുടുങ്ങിയ മൃതദേഹം ഒടുവില്‍ രാത്രി ഒന്‍പതോടെ സംസ്‌കരിക്കുകയായിരുന്നു. പൂക്കോട്ടുംപാടം ഉള്‍പ്പെടുന്ന അമരമ്പലം പഞ്ചായത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണു നിലമ്പൂരിലേക്കു കൊണ്ടുവന്നത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com