സഹോദരന്‍ എത്താന്‍ വൈകി, ഡ്രൈവറും കണ്ടക്ടറും പൊന്നാങ്ങളയായി; യുവതിക്ക് കാവലിരുന്ന് കെഎസ്ആര്‍ടിസി

വിജനമായൊരിടത്ത് യുവതിയെ തനിച്ച് ഇറക്കി വിടാതെ ഡ്രൈവറും കണ്ടക്ടറും കാവലിരുന്നത് മിനിറ്റുകളോളം
സഹോദരന്‍ എത്താന്‍ വൈകി, ഡ്രൈവറും കണ്ടക്ടറും പൊന്നാങ്ങളയായി; യുവതിക്ക് കാവലിരുന്ന് കെഎസ്ആര്‍ടിസി

കൊല്ലം: ജൂണ്‍ രണ്ടിനായിരുന്നു സംഭവം. പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ചവറ കുന്നമംഗലത്തെ സ്റ്റോപ്പിലെത്തിയത്. ഇവിടെ ഇറങ്ങാനുണ്ടായിരുന്നതാവട്ടെ ഒരു യാത്രക്കാരി മാത്രം. വിജനമായൊരിടത്ത് യുവതിയെ തനിച്ച് ഇറക്കി വിടാതെ ഡ്രൈവറും കണ്ടക്ടറും കാവലിരുന്നത് മിനിറ്റുകളോളം. 

അസമയത്ത് ഒറ്റയ്ക്കായ യാത്രക്കാരിയെ കൂട്ടിക്കൊണ്ടു പോകുന്നതിന് സഹോദരന്‍ എത്തുന്നത് വരെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറായ പി.ബി.ഷൈജുവും ഡ്രൈവര്‍ ഗോപകുമാറും കൂട്ടിരുന്നു. യുവതി തന്നെ ആ സംഭവം സമൂഹമാധ്യമങ്ങളിലൂടെ പറയുമ്പോഴാണ് കഥ നാടറിഞ്ഞത്. 

ജോലി കഴിഞ്ഞ് അങ്കമാലിയിലെ അത്താണിയില്‍ നിന്നും രാത്രി 9.30ന് ബസില്‍ കയറിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തില്‍ യുവതിയെ കൂട്ടികൊണ്ടു വരാന്‍ ഇരുന്ന സഹോദരന്‍ മഴ കാരണം എത്താന്‍ വൈകി. ഇതോടെ എട്ട് മിനിറ്റോളം ബസ് നിര്‍ത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും അവിടെ തന്നെ നിന്നു. 

ആതിര ജെയിന്‍ എന്നാണ് യുവതിയുടെ പേര്. സംഭവം വൈറലായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ജീവനക്കാരായ ഷൈജുവിനേയും ഗോപകുമാറിനേയും തേടി അഭിനന്ദനപ്രവാഹമാണ് എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com