ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ ഹര്‍ജി പിന്‍വലിച്ച് ദിലീപ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 12th June 2018 08:52 AM  |  

Last Updated: 12th June 2018 08:52 AM  |   A+A-   |  

dileep

 

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. സിനിമാ ഷൂട്ടിംഗിനുവേണ്ടി വിദേശത്തേക്ക് പോകാനാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടത്. എന്നാല്‍ മഴമൂലം ഷൂട്ടിംഗ് മാറ്റിവെച്ചതിനാല്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു

കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപ് രണ്ടാം തവണയാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദുബായില്‍ സ്വന്തം വ്യാപാരസ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാന്‍ ദിലീപിന് ആദ്യതവണ കോടതി ഇളവ് അനുവദിച്ചിരുന്നു