മുഖ്യമന്ത്രിയുടെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കുന്നു
By സമകാലികമലയാളം ഡെസ്‌ക് | Published: 12th June 2018 11:32 AM |
Last Updated: 12th June 2018 11:32 AM | A+A A- |
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു. ഡല്‍ഹിയില്‍ സുരക്ഷ ഒരുക്കാന്‍ രണ്ട് എക്‌സ്‌യുവി വാഹനങ്ങള്‍ വാങ്ങാന്‍ ഉപധനാഭ്യര്‍ഥനയുമായി ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍. കൂടാതെ സംസ്ഥാനത്തു മന്ത്രിമാര്‍ അടക്കമുള്ള വിഐപികള്‍ക്കു സുരക്ഷ ശക്തമാക്കാനായി ആറ് ഇന്നോവ കാറുകള്‍ കൂടി വാങ്ങുന്നത് അംഗീകരിക്കാനും മന്ത്രി, സഭയുടെ അനുമതി തേടി.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്കായി വന്‍ വാഹനവ്യൂഹത്തെയും പൊലീസ് പടയെയും രംഗത്തിറക്കിയിരിക്കെയാണു വീണ്ടും സുരക്ഷ കൂട്ടാന്‍ എട്ടു വാഹനങ്ങള്‍ വാങ്ങുന്നത്. ആകെ മുക്കാല്‍ കോടിയോളം രൂപയാണു വാഹനങ്ങള്‍ വാങ്ങാന്‍ ചെലവിടുന്നതെന്നും ധനമന്ത്രി സഭയെ അറിയിച്ചു