ജനപ്രതിനിധിയാവണമെന്നു ഞാന്‍ മോഹിച്ചാല്‍ അതു മഹാപാപമാവുമോ?: ചെറിയാന്‍ ഫിലിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2018 10:44 AM  |  

Last Updated: 13th June 2018 10:44 AM  |   A+A-   |  

CHERIYAN

 

തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തില്‍ നിന്ന താന്‍ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്നു മോഹിച്ചാല്‍ അത് മഹാപാപമാണോയെന്ന് ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. ചെറിയാന്‍ ഫിലിപ്പിനെ സിപിഎം രാജ്യസഭയിലേക്കു പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാന്‍ മനസു തുറന്നത്.

ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫിന് ഉറപ്പുള്ള രണ്ടു സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ടെടുക്കുകയായിരുന്നു. സിപിഐ ബിനോയ് വിശ്വത്തെയും സിപിഎം എളമരം കരീമിനെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. 

സിപിഎം ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ഥിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ഇടതു പാളയത്തില്‍ എത്തിയ ചെറിയാന്‍ കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയര്‍മാന്‍ ആയിരുന്നു. ഇത്തവണ ചെറിയാന് പദവിയൊന്നും നല്‍കിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.