മരടില്‍ മരിച്ച ആയയുടെ കുടുംബത്തിന് അഞ്ച് ലക്ഷം; കുട്ടികളുടെ കുടുംബത്തിന് രണ്ടുലക്ഷം നല്‍കാനും മന്ത്രിസഭ തീരുമാനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th June 2018 02:23 PM |
Last Updated: 13th June 2018 02:23 PM | A+A A- |

കൊച്ചി: മരടില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് മരിച്ച ഡേ കെയര്‍ ആയ ലതയുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനനസഹായം പ്രഖ്യാപിച്ചു. കുട്ടികളുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അപടകടത്തില്‍ രണ്ടുകുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു ആപകടം. അമിത വേഗത്തില്‍ വന്ന വാന്‍ വളവുതിരിയുന്നതിനിടെ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു. മരട് കാട്ടിത്തറ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്.