കാറിന് സൈഡ് കൊടുത്തില്ല; യുവാവിനെ എംഎല്‍എ ഗണേശ്കുമാറും ഡ്രൈവറും മര്‍ദിച്ച് അവശനാക്കി

കാറിന് സൈഡ് കൊടുത്തില്ല എന്നുപറഞ്ഞ് കെ.ബി ഗണേശ്കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദിച്ച് അവശനാക്കി

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ല എന്നുപറഞ്ഞ് കെ.ബി ഗണേശ്കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ അമ്മയുടെ മുന്നിലിട്ട് മര്‍ദിച്ച് അവശനാക്കി. ബുധനാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. മര്‍ദനമേറ്റ അന്തകൃഷ്ണന്‍ (22)എന്ന യുവാവിനെ അഞ്ചല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ എംഎല്‍എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ചാടിയിറങ്ങിയ എംഎല്‍എ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നാല ഡ്രൈവറും മര്‍ദ്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com