പാമ്പുകടിയേറ്റ വേദനയിലും ഉത്തരവാദിത്തത്തില്‍ വെള്ളം ചേര്‍ക്കാതെ രഞ്ജിത്ത്; റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് നന്ദി പറഞ്ഞ് വാഹനയാത്രക്കാര്‍ 

ബീഹാര്‍ സ്വദേശി രഞ്ജിത്താണ് സ്വയരക്ഷ നോക്കാതെ യാത്രികരെ സുരക്ഷിതരാക്കിയത്
പാമ്പുകടിയേറ്റ വേദനയിലും ഉത്തരവാദിത്തത്തില്‍ വെള്ളം ചേര്‍ക്കാതെ രഞ്ജിത്ത്; റെയില്‍വേ ഗേറ്റ് കീപ്പര്‍ക്ക് നന്ദി പറഞ്ഞ് വാഹനയാത്രക്കാര്‍ 

ചോറ്റാനിക്കര: പാമ്പു കടിയേറ്റ വേദനയിലും മനസ്സാന്നിധ്യം കൈവിടാതെ വാഹനയാത്രക്കാരെ സുരക്ഷിതരാക്കി റെയില്‍വേ ഗെറ്റ് കീപ്പര്‍. ബീഹാര്‍ സ്വദേശി രഞ്ജിത്താണ് സ്വയരക്ഷ നോക്കാതെ യാത്രികരെ സുരക്ഷിതരാക്കിയത്. ചോറ്റാനിക്കര കുരീക്കോട് റെയില്‍വേസ്‌റ്റേഷനോട് ചേര്‍ന്നുള്ള ഗേറ്റ് കീപ്പറായ രഞ്ജിത് പാമ്പു കടിയേറ്റിട്ടും ധൈര്യം ചോരാതെ ട്രെയിന്‍ വരുന്ന സമയത്ത് അപകടം ഒഴിവാക്കാനായി ഗേറ്റ് അടച്ചിടുകയായിരുന്നു. ബസ്സുകള്‍ അടക്കം ഒട്ടേറെ വാഹനങ്ങള്‍ ഈ റെയില്‍വേ ഗേറ്റ് കടന്നുപോകാറുണ്ട്.  

റെയില്‍വേ ഗേറ്റിനു സമീപത്തെ കാടുവെട്ടിതെളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് നാലരയോടെയാണ് രഞ്ജിത്തിന് പാമ്പ്  കടിയേറ്റത്. പാളത്തിന്റെ പരിശോധനയ്‌ക്കെത്തിയ  റെയില്‍വേ ജീവനക്കാരാണ് ഇയാളെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. ഇടതുകാലിനു പാമ്പുകടിയേറ്റ രഞ്ജിത്തിനെ പിന്നീട് എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ യാത്രക്കാരെ വിവരമറിയിച്ചതിനെതുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. അഞ്ചുമണിക്കു ശേഷം പകരക്കാരനെത്തിയപ്പോഴാണ് ഇതുവഴിയുള്ള ഗതാഗതം പിനഃസ്ഥാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com