വീട്ടമ്മയ്ക്ക് ഷോക്കേറ്റു; വൈദ്യൂതകമ്പി കടിച്ചുനീക്കി രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം

ചെറുതോണിയില്‍ ഷോക്കേറ്റ വീട്ടമ്മയെ രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇടുക്കി: ചെറുതോണിയില്‍ ഷോക്കേറ്റ വീട്ടമ്മയെ രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം.പുല്ലുചെത്താന്‍ പോയ വീട്ടമ്മയ്ക്ക് പൊട്ടിവീണ വൈദ്യൂതി കമ്പിയില്‍ ചവിട്ടി ഷോക്കേറ്റു. കമ്പി കടിച്ചുനീക്കി ഇവരെ രക്ഷപ്പെടുത്തിയ നായ ഷോക്കേറ്റ് ചാവുകയായിരുന്നു.

ചൊവ്വാഴ്ച െൈവകീട്ട് മൂന്നിന് പെരിയാര്‍വാലി കൈപ്പടമലയില്‍ സജീവന്റെ ഭാര്യ ഓമനയ്ക്കാണ് ഷോക്കേറ്റത്. ഇവരെ അടുത്തുളള സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുല്ലു ചെത്താന്‍ ഓമന പറമ്പിലേക്ക് പോകവേയാണ് സംഭവം. നായയും ഒപ്പം കൂടി. ഈ സമയം പറമ്പില്‍ പൊട്ടിവീണുകിടന്ന വൈദ്യൂതി കമ്പിയില്‍ ഓമന അബദ്ധത്തില്‍ ചവിട്ടി. നിലത്തുവീണ് പിടഞ്ഞ ഓമനയുടെ കാലില്‍ ചുറ്റിയ കമ്പി നായ കടിച്ചുവലിച്ചുമാറ്റി. കാലില്‍ നിന്ന് കമ്പനി വേര്‍പ്പെട്ടതോടെ ഓമന എഴുന്നേറ്റോടി. ഈ സമയം വായിലിരുന്ന കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പട്ടി പിടഞ്ഞു ചാവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com