എംഎല്‍എ മര്‍ദ്ദിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ്; മാരകായുധം കൊണ്ട് ആക്രമിച്ചെന്ന് എംഎല്‍എ

കെബി ഗണേഷ് കുമാര്‍ എംഎല്‍എയെ മര്‍ദ്ദിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് -  മാരകായുധം കൊണ്ട് ആക്രമിച്ചെന്ന് എംഎല്‍എ - എംഎല്‍യ്ക്കായി ഒത്തുകളിക്കുന്നെന്ന് ആക്ഷേപം
എംഎല്‍എ മര്‍ദ്ദിച്ച യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ്; മാരകായുധം കൊണ്ട് ആക്രമിച്ചെന്ന് എംഎല്‍എ

പത്തനാപുരം: എംഎല്‍എ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ അനന്തകൃഷ്ണന്‍ എന്ന യുവാവിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പരാതി. എംഎല്‍എയുടെ ഡ്രൈവറെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്ന വകുപ്പിലാണ് കേസെടുത്തത്.

അതേസമയം കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ പി.എയ്ക്കുമെതിരേ കൈയുപയോഗിച്ച് മര്‍ദിച്ചെന്ന നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, അനന്തകൃഷ്ണനു പുറമെ അദ്ദേഹത്തിന്റെ അമ്മയുടെ പേരിലും കേസെടുത്തിട്ടുണ്ട്. എംഎല്‍എയുടെ പി.എയുടെ പരാതിയിലാണ് കേസെടുത്തത്. എംഎല്‍എയ്ക്കായി പൊലീസ് ഒത്തുകളിക്കുകയാണെന്നും യുവാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു

കാറിന്റെ ലിവര്‍ ഉപയോഗിച്ച് അനന്ത കൃഷ്ണന്‍ തന്നെ ആക്രമിച്ചെന്നാണ് പി.എ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. എന്നാല്‍, എംഎല്‍എയുടെ സ്വാധീനം കൊണ്ടാണ് തങ്ങള്‍ക്കെതിരേ വലിയ വകുപ്പുകള്‍ ഉപയോഗിച്ച് പോലീസ് കേസെടുത്തതെന്ന് അനന്തകൃഷ്ണന്റെ അമ്മ ആരോപിച്ചു.

മരണ വീട്ടില്‍ പോയ താന്‍ ലിവറുമായല്ല പോകുന്നതെന്നും തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഗണേഷ് കുമാര്‍ എംഎല്‍എ തയാറായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com