കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കല്‍: കേരളത്തിലെ ജനങ്ങളോടുള്ള കേന്ദ്രത്തിന്റെ വെല്ലുവിളിയെന്ന് വിഎസ്

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിഎസ് അച്യുതാനന്ദന്‍
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കല്‍: കേരളത്തിലെ ജനങ്ങളോടുള്ള കേന്ദ്രത്തിന്റെ വെല്ലുവിളിയെന്ന് വിഎസ്

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിഎസ് അച്യുതാനന്ദന്‍. തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വല്ലുവിളിയാണ്. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ രാഷ്ട്രീയഭേദമന്യേ പ്രതികരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി നല്‍കിയ അനുമതി റദ്ദാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു. പാലക്കാട് കോച്ച് ഫാക്ടറിയുടെ ആവശ്യമില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. 2008 ലെ ബജറ്റില്‍ പ്രഖ്യാപിച്ച പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നീക്കങ്ങളൊന്നും നടക്കാത്ത സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രി നിലപാടു വ്യക്തമാക്കിയത്. 

ആദ്യഘട്ടത്തില്‍ തര്‍ക്കങ്ങള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്റെയും എംപിയുടെയും ഇടപെടലിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. 2012 ല്‍ കോട്ടമൈതാനത്ത് വച്ച് തറക്കല്ലിടലും നടത്തി. 

പദ്ധതിക്കു സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്തു നടത്തിയ ശ്രമം വിവാദമായിരുന്നു.  പിന്നീട് സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ പദ്ധതിയില്‍ പങ്കാളിയാവാന്‍ മുന്നോട്ടുവന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതിനിടെ തന്നെ ഹരിയാനയിലെ സോനാപേട്ടില്‍ കോച്ച് ഫാക്ടറി നിര്‍മിക്കാന്‍ റെയില്‍വേ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com