തെളിവില്ലാതാക്കാന്‍ സിസിടിവിയും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ചു: ക്ഷേത്രക്കവര്‍ച്ചയില്‍ നട്ടം തിരിഞ്ഞ് ഉദ്യോഗസ്ഥര്‍

വയറുകള്‍ ഊരി മാറ്റിയ ശേഷം കാമറയും സ്റ്റോറേജ് ഡിസ്‌ക് ബോര്‍ഡും എടുത്തുകൊണ്ട് പോയ നിലയിലാണ്. 
തെളിവില്ലാതാക്കാന്‍ സിസിടിവിയും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ചു: ക്ഷേത്രക്കവര്‍ച്ചയില്‍ നട്ടം തിരിഞ്ഞ് ഉദ്യോഗസ്ഥര്‍

വരാപ്പുഴ: കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം നടത്തു. തിരുവാഭരണം ഉള്‍പ്പെടെ 30 പവന്റെ ആഭരണങ്ങളും ഒരു ലക്ഷത്തിലേറെ രൂപയും മോഷണം പോയിട്ടുണ്ട്. തെളിവു നശിപ്പിക്കാനായി സിസിടിവി നിരീക്ഷണ കാമറ അടക്കം മോഷ്ടാക്കള്‍ കൊണ്ടുപോയി. 

കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയവരാണ് സിസിടിവി കാമറയും ഇതിന്റെ ഹാര്‍ഡ് ഡിസ്‌ക് യൂണിറ്റും പൂര്‍ണ്ണമായും അടിച്ചു മാറ്റിയത്. വയറുകള്‍ ഊരി മാറ്റിയ ശേഷം കാമറയും സ്റ്റോറേജ് ഡിസ്‌ക് ബോര്‍ഡും എടുത്തുകൊണ്ട് പോയ നിലയിലാണ്. 

ഓഫിസ് മുറിക്ക് സമീപമുള്ള മറ്റൊരു മുറിയിലായിരുന്നു ക്ഷേത്രത്തിലെ സ്‌ട്രോങ് റൂം താക്കോല്‍ക്കൂട്ടം സൂക്ഷിച്ചിരുന്നത്. ഈ താക്കോല്‍ എടുത്ത് മോഷ്ടാക്കള്‍ സ്ട്രാങ് തുറക്കാനുള്ള ശ്രമം നടത്തി. ഇത് പാളിയതോടെ പാരപോലുള്ള ആയുധം കൊണ്ട് കുത്തി ഭിത്തി തുരന്ന് അകത്ത് കയറിയത്. പക്ഷേ ഇവര്‍ക്ക് ലോക്കര്‍ തുറക്കാനായില്ല. തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു.

രാവിലെ ആളുകള്‍ വന്ന് നോക്കിയപ്പോള്‍ സ്‌ട്രോങ് റൂമിന്റെ ഭിത്തി തുരന്ന നിലയിലായിരുന്നു. ഇതുകണ്ട് മോഷ്ടാക്കള്‍ സുവര്‍ണ്ണാഭരണവും കൊണ്ടുപോയെന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്. പിന്നീട് വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് സ്‌ട്രോങ് റൂം തുറക്കാനായില്ല എന്ന് മനസിലായത്. കിറ്റുകളിലാക്കിയ ചില്ലറ ക്ഷേത്ര വളപ്പിലും മതിലിനു സമീപത്തും പൊട്ടിച്ചിതറിയ നിലയില്‍ കിടക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com