'ചങ്കിടിപ്പാണ്... അര്‍ജന്റീന അന്നും ഇന്നും എന്നും' ;ലോകകപ്പ് ആവേശത്തില്‍ മണിയാശാന്‍ 

ലോകകപ്പ് ആരവങ്ങളിലേയ്ക്ക് ലോകം വീഴുമ്പോള്‍ മന്ത്രി എം എം മണിയുടെ ആവേശവും ചോരുന്നില്ല.
'ചങ്കിടിപ്പാണ്... അര്‍ജന്റീന അന്നും ഇന്നും എന്നും' ;ലോകകപ്പ് ആവേശത്തില്‍ മണിയാശാന്‍ 

ഇടുക്കി: ലോകകപ്പ് ആരവങ്ങളിലേയ്ക്ക് ലോകം വീഴുമ്പോള്‍ മന്ത്രി എം എം മണിയുടെ ആവേശവും ചോരുന്നില്ല. കിക്കോഫിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, അര്‍ജന്റീനയാണ് തന്റെ ഇഷ്ട ടീമെന്ന് വീണ്ടും പ്രഖ്യാപിച്ച് എം എം മണി രംഗത്തുവന്നു. അര്‍ജന്റീനയുടെ ജേഴ്‌സി ധരിച്ചുളള ചിത്രം സഹിതം ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആവേശം പങ്കുവെച്ചത്. 

'ചങ്കിടിപ്പാണ്... അര്‍ജന്റീന അന്നും ഇന്നും എന്നും' എന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വരികള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് പലസ്തീന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇസ്രായേലുമായുളള സന്നാഹ മത്സരം ഉപേക്ഷിച്ച അര്‍ജന്റീനയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മന്ത്രി എം എം മണി രംഗത്തുവന്നിരുന്നു.അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരുമെന്നാണ് എം എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇസ്രായേലുമായുളള സന്നാഹമത്സരത്തില്‍ നിന്നും  അര്‍ജന്റീന പിന്‍വാങ്ങിയിരുന്നു. തങ്ങളുടെ രാജ്യത്തെ നിരന്തരം ആക്രമിക്കുന്ന ഇസ്രായേലുമായുളള സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍വാങ്ങണമെന്ന് പലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അര്‍ജന്റീനയുടെ നിലപാട്. ഇതിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇസ്രായേല്‍ സൈനികനുമായി മെസി മുഖാമുഖം നില്‍ക്കുന്ന ചിത്രം സഹിതമാണ് എം എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com