അടിമപ്പണിയുടെ കൂടുതല്‍ കഥകള്‍ പുറത്ത്: എസ്എപി ഡെപ്യൂട്ടി കമാണ്ടന്റിന്റെ വീട്ടില്‍ ടൈല്‍സ് ഒട്ടിക്കുന്നത് പൊലീസുകാര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 15th June 2018 09:44 PM |
Last Updated: 15th June 2018 09:44 PM | A+A A- |

തിരുവനന്തപുരം: കേരള പൊലീസിലെ ദാസ്യപ്പണിയുടെ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നു. എസ്എപി ഡെപ്യൂട്ടി കമാണ്ടന്റ് പി.വി രാജുവിന്റെ വീട്ടിലും ദാസ്യപ്പണി. വീട്ടില്‍ ടൈല്‍സ് പതിപ്പിക്കാന്‍ പൊലീസുകാരെ നിയോഗിച്ചു. വിവാദമായപ്പോള്‍ നാളെമുതല്‍ വരണ്ടെന്ന് നിര്‍ദേശിച്ചു. രൈജുവിനെതിരെ പരാതി നല്‍കുമെന്ന് പൊലീസ് അസോസിയേഷനും ക്യാമ്പ് ഫോളോവേഴ്‌സ് അസോസിയേഷനും അറിയിച്ചു.
മേലുദ്യോഗസ്ഥര്‍ക്കായി ക്യാമ്പ് ഫോളോവേഴ്‌സിന് അടിമപ്പണി ചെയ്യേണ്ടിവരുന്ന വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചെന്ന പരാതിയും അന്വേഷിക്കുമെന്നും ഡിജിപി വ്യക്തമാക്കി. നേരത്തെ സംഭവം അതീവ ഗൗരവതരമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മേലുദ്യോസഗസ്ഥരായാലും നിയമത്തിന് അതീതരല്ലെന്നും പിണറായി പറഞ്ഞിരുന്നു.