ദാസ്യപ്പണി നിര്‍ത്തലാക്കുമെന്ന ഉറപ്പ് പാലിച്ചില്ല; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് രമേശ് ചെന്നിത്തല
By സമകാലികമലയാളം ഡെസ്‌ക് | Published: 15th June 2018 06:31 PM |
Last Updated: 15th June 2018 06:31 PM | A+A A- |

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്യാമ്പ് ഫോളോവേഴ്‌സ് സമ്പ്രദായം നിര്‍ത്തലാക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നതാണ്. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരനെ മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വാഹനത്തിന് വഴി നല്‍കാത്തതിനെത്തുടര്‍ന്ന് ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദിച്ചതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഭരണപ്പാര്‍ട്ടിയുടെ എംഎല്‍എയ്ക്ക് എന്തു ചെയ്യാം എന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. ആഭ്യന്തര വകപപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.