രാഷ്ട്രീയത്തില്‍ ആരോപണങ്ങള്‍ സാധാരണം: യുവാവിനെ മര്‍ദിച്ചതില്‍ ഒഴിഞ്ഞുമാറി ഗണേഷ് കുമാര്‍  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 15th June 2018 07:33 PM  |  

Last Updated: 15th June 2018 07:33 PM  |   A+A-   |  

 

തിരുവനന്തപുരം: കാറിന് വഴിനല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ.രാഷ്ട്രീയത്തിലാകുമ്പോള്‍ ആരോപണങ്ങള്‍ സാധാരണമാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. വിവാദങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

അഞ്ചല്‍ ശബരിഗിരി സമീപത്തെ മരണ വീട്ടില്‍ നിന്ന് തിരിച്ചുപോകുമ്പോള്‍ കാറിന് സൈഡ് നല്‍കിയില്ല എന്നാരോപിച്ചാണ് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് മര്‍ദിച്ചത്. 

കഴിഞ്ഞ ദിവസം അനന്തകൃഷണനെതിരെ അഞ്ചല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എംഎല്‍എയെ ദേഹോപദ്രവമേല്‍പ്പിച്ചു എന്ന പേരിലാണ് അനന്തകൃഷ്ണനെതിരെ കേസെടുത്തിരുന്നത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തല്‍ എംഎല്‍എക്ക് എതിരെയും അഞ്ചല്‍ പൊലീസ് കേസെടുത്തിരുന്നു.എംഎല്‍എയും െ്രെഡവറും തന്നെ മര്‍ദിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും  അനന്തകൃഷ്ണന്‍ ഇന്ന് പരാതി നല്‍കി