നരേന്ദ്രമോദിയും മറ്റ് കേന്ദ്രമന്ത്രിമാരും കപടശാസ്ത്ര പ്രചാരകര്‍: പ്രകാശ് കാരാട്ട്

ചരിത്രം വളച്ചൊടിച്ച് പുനര്‍വ്യാഖ്യാനം നടത്തുകയാണ്.  ഉന്നത വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്തും ശാസ്ത്രവിരോധികളെ അവരോധിക്കുകയാണ്
നരേന്ദ്രമോദിയും മറ്റ് കേന്ദ്രമന്ത്രിമാരും കപടശാസ്ത്ര പ്രചാരകര്‍: പ്രകാശ് കാരാട്ട്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും കപട ശാസ്ത്രപ്രചാരകരായി മാറുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇ എം എസ് സ്മൃതി 2018ല്‍ ദേബിപ്രസാദ് ചതോപാധ്യായ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശരിയായ ശാസ്ത്രഗവേഷണ ഫണ്ട് വെട്ടിക്കുറയ്ക്കുന്ന കേന്ദ്രം സ്‌കോളര്‍ഷിപ്പുകളും നിര്‍ത്തലാക്കുകയാണെന്നും കാരാട്ട് പറഞ്ഞു 

ചരിത്രം വളച്ചൊടിച്ച് പുനര്‍വ്യാഖ്യാനം നടത്തുകയാണ്.  ഉന്നത വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്തും ശാസ്ത്രവിരോധികളെ അവരോധിക്കുകയാണ്.അതേസമയം, പശുശാസ്ത്രം അടക്കം ശാസ്ത്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകമാറ്റുന്നു. ഡോക്ടര്‍കൂടിയായ കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഐഐടി സെമിനാറില്‍ വന്ന്  പ്രോത്സാഹിപ്പിച്ചത് ഗോമൂത്രം ഉള്‍പ്പെടെയുള്ള പഞ്ചഗവ്യ ഉല്‍പ്പന്നങ്ങളാണ്. ആസൂത്രിതമായാണ് ഇത്തരം പ്രവര്‍ത്തനമെന്നും കാരാട്ട് പറഞ്ഞു 

പ്രധാനമന്ത്രി മോഡിയും വേദവുമായി ശാസ്ത്രത്തെ കൂട്ടിയിണക്കി കുപ്രചാരണം നടത്തുകയാണ്. ആര്‍എസ്എസ് വേദിക് സയന്‍സും ആസ്‌ട്രോളജിയും വാസ്തുശാസ്ത്രവും പ്രചരിപ്പിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വാസ്തുശില്‍പ്പശാസ്ത്രമെന്ന പേരില്‍ സെക്രട്ടറിയറ്റ്‌പോലും രൂപമാറ്റം വരുത്തുന്നു. ശാസ്ത്ര ഗവേഷണ വികസനത്തിന് ജിഡിപിയുടെ 0.8 ശതമാനം മാത്രമാണിന്ന് കേന്ദ്രം വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രചിന്തയിലും യുക്തിബോധത്തിലും അധിഷ്ഠിതമായ നിലപാട് സ്വീകരിക്കുന്നവരെ കൊലപ്പെടുത്തുന്നു. ധാബോല്‍ക്കര്‍ തുടങ്ങി ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് വരെയുള്ളവരെ കൊന്നൊടുക്കി.  ഇത്  ആസൂത്രിതമാണെന്നും കാരാട്ട് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com