എറണാകുളത്ത് സ്വകാര്യബസും കെയുആർടിസിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 16th June 2018 02:43 PM |
Last Updated: 16th June 2018 02:43 PM | A+A A- |

കൊച്ചി: എറണാകുളത്ത് സ്വകാര ബസും കെയുആർടിസിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. വൈറ്റില ജനതാ റോഡിലായിരുന്നു സംഭവം. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ ബസിനു പിന്നിൽ കെയുആർടിസി ലോ ഫ്ളോർ ബസ് ഇടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. ലോ ഫ്ളോർ ബസിൽ സഞ്ചരിച്ചിരുന്നവർക്കാണു പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചരെ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിട്ടയച്ചതായും ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.