എഡിജിപി സുദേഷ് കുമാറിനെ മാറ്റി; പകരം നിയമനമില്ല

ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയ സുദേഷ് കുമാറിന് പുതിയ നിയമനം നല്‍കിയിട്ടില്ല. എസ് ആനന്തകൃഷ്ണനാണ് പുതിയ ബറ്റാലിയന്‍ എഡിജിപി
എഡിജിപി സുദേഷ് കുമാറിനെ മാറ്റി; പകരം നിയമനമില്ല

തിരുവനന്തപുരം: പൊലിസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിനെ മാറ്റി. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയ സുദേഷ് കുമാറിന് പുതിയ നിയമനം നല്‍കിയിട്ടില്ല. എസ് ആനന്തകൃഷ്ണനാണ് പുതിയ ബറ്റാലിയന്‍ എഡിജിപി

പൊലീസുകാരെക്കൊണ്ട് ദാസ്യവേല ചെയ്യിച്ചെന്ന പരാതിയില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഉന്നത ഉദ്യോസ്ഥനെതിരെ നടപടിയുണ്ടാകുന്നത്. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് െ്രെഡവറെ മര്‍ദ്ദിച്ച സംഭവത്തില്‍ െ്രെഡവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു.പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായി ഗവാസ്‌കറുടെ ഭാര്യ പറഞ്ഞു. പരാതി സംബന്ധിച്ച് പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഉന്നതഉദ്യോഗസ്ഥരുടെ വീട്ടിലെ ജോലിക്കാരുടെ വിവരങ്ങള്‍ ഹാജരാക്കാനും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം ഹാജരാക്കാനും നിര്‍ദേശിച്ചു. 

വീട്ടുജോലി മുതല്‍ പട്ടിയെ കുളിപ്പിക്കല്‍ വരെ ചെയ്യിപ്പിക്കുന്നതായി എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനമേറ്റ ഗവാസ്‌കര്‍ വെളിപ്പെടുത്തിയിരുന്നു.മകളുടെ മുന്നില്‍ വച്ച് ചിരിച്ചെന്ന് ആരോപിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മകള്‍ക്കെതിരായ കേസ് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും ആരോപണം. എ.ഡി.ജി.പിയുടെ പട്ടിക്കായി മീന്‍ വറുക്കാന്‍ ക്യാംപിലെത്തിയ പൊലീസുകാരനെ മറ്റുള്ളവര്‍ തടഞ്ഞതോടെ ദാസ്യപ്പണിയുടെ തെളിവും പുറത്തായി.

സുധേഷ് കുമാറിന്റെ മകളുടെ മര്‍ദനമേറ്റ് ആശുപത്രിയിലായതോടെയാണ് എ.ഡി.ജി.പിയുടെ െ്രെഡവറായ ഒന്നരമാസത്തിനിടെ തനിക്കും സഹപ്രവര്‍ത്തകര്‍ക്കമുണ്ടായ ദുരനുഭവങ്ങള്‍ ഗവാസ്‌കര്‍ തുറന്ന് പറഞ്ഞത്. വീട്ടിലെ ഡ്യൂട്ടിയിലുള്ള പൊലീസുകാരേക്കൊണ്ട് വീട്ടുജോലി, മീന്‍മേടിക്കല്‍, ചെരിപ്പ് വൃത്തിയാക്കല്‍, പട്ടിയെ കുളിപ്പില്‍ തുടങ്ങിയവ ചെയ്യിപ്പിക്കുന്നെന്നാണ് വെളിപ്പെടുത്തല്‍. ജോലിക്ക് തയാറായില്ലങ്കില്‍ എ.ഡി.ജി.പിയുടെ മകളും ഭാര്യയും ചീത്തപറയും. പിന്നെയും എതിര്‍ത്താല്‍  സ്ഥലം മാറ്റും. മകളുടെ മുന്നില്‍ ചിരിച്ചെന്ന് ആരോപിച്ച് എ.ഡി.ജി.പി ജാതിപ്പേര് വിളിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായും ഗവാസ്‌കര്‍ വെളിപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com