യേശുദാസിന്റെ ആദ്യകാല ഗാനമേളകളിലെ ഹാര്‍മോണിസ്റ്റ് എഎം ജോസ് അന്തരിച്ചു

യേശുദാസിന്റെ ആദ്യകാല ഗാനമേളകളിലെ സ്ഥിരം ഹാര്‍മോണിസ്റ്റായിരുന്നു. പി ജെ അന്റണിയ്‌ക്കൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാടകങ്ങളിലും സഹകരിച്ചിരുന്നു.
യേശുദാസിന്റെ ആദ്യകാല ഗാനമേളകളിലെ ഹാര്‍മോണിസ്റ്റ് എഎം ജോസ് അന്തരിച്ചു

കൊച്ചി: ആദ്യകാല ഹാര്‍മ്മോണിസ്റ്റ് എ എം ജോസ് അന്തരിച്ചു. നടനും സംവിധായകനുമായ ലാലിന്റെ അച്ഛന്‍ പരേതനായ എ എം പോളിന്റെ അനുജനാണ് ജോസ്. മലയാളത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഹാര്‍മ്മോണിസ്റ്റുകളില്‍ ഒരാളാണ് എഎം ജോസ്

യേശുദാസിന്റെ ആദ്യകാല ഗാനമേളകളിലെ സ്ഥിരം ഹാര്‍മോണിസ്റ്റായിരുന്നു. പി ജെ അന്റണിയ്‌ക്കൊപ്പം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാടകങ്ങളിലും സഹകരിച്ചിരുന്നു. ബാബുരാജ്  സിനിമയില്‍ സജീവമായപ്പോള്‍ കെപിഎസിയില്‍ ഹാര്‍മോണിസ്റ്റായി പ്രവര്‍ത്തിച്ചു. 

മലയാളത്തില്‍ ഗാനമേളയുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു. എറണാകുളം പുല്ലേപ്പടിയില്‍ 60 കളുടെ ആരംഭത്തില്‍ ഉദയ ലൈറ്റ് ആന്‍ഡ് സൗണ്ടില്‍ യേശുദാസ്, മെഹബൂബ്, സീറോ ബാബു, സി ഒ ആന്റോ, എം എ മജീദ്, തുടങ്ങി ഒരു പറ്റം കലാകാരന്മാര്‍ രൂപം നല്‍കിയ കൊച്ചിയിലെ ആസാദ് ആര്‍ട്‌സ് ക്ലബ്ബിന്റെ മുഖ്യ സംഘാടകനായി അദ്ദേഹം പ്രവര്‍ത്തിച്ചു .

കൊച്ചി കത്രിക്കടവില്‍ സിബിഐ റോഡിലാണ് എ എം ജോസിന്റെ വസതി. സംസ്‌കാരം ഇന്ന് വൈകുന്നരം കത്രിക്കടവ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com