വിദേശ കറന്‍സി പിടിച്ചതിന് പിന്നാലെ കള്ളക്കടത്തുകാരുടെ ഭീഷണിയെന്ന് കസ്റ്റംസ് ഓഫീസര്‍

കള്ളക്കടത്തുകാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ ഓഫീസില്‍ നിന്നുതന്നെ സമ്മര്‍ദ്ദം ഉണ്ടാകുന്നു. കള്ളക്കടത്തുകാര്‍ക്ക് വലിയ സ്വാധീനം തന്നെയാണ് ഓഫീസുകളിലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍
വിദേശ കറന്‍സി പിടിച്ചതിന് പിന്നാലെ കള്ളക്കടത്തുകാരുടെ ഭീഷണിയെന്ന് കസ്റ്റംസ് ഓഫീസര്‍

കൊച്ചി: വിദേശ കറന്‍സി പിടിച്ചതിന് പിന്നാലെ കള്ളക്കടത്തുകാരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍. 

നെടുമ്പാശ്ശേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം പത്തുകോടിയുടെ അമേരിക്കന്‍ ഡോളറുമായി അഫ്ഗാന്‍ സ്വദേശി പിടിയിലായിരുന്നു. തിരുവനന്തപുരത്തെ അനധികൃത മദ്യക്കള്ളകക്കടത്തും പിടി കൂടിയിരിന്നു. ഇതിന്  പിന്നാലെയാണ് ഭീഷണിയെന്നും സുമിത് കുമാര്‍ പറയുന്നു 

കള്ളക്കടത്തുകാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ ഓഫീസില്‍ നിന്നുതന്നെ സമ്മര്‍ദ്ദം ഉണ്ടാകുന്നു. കള്ളക്കടത്തുകാര്‍ക്ക് വലിയ സ്വാധീനം തന്നെയാണ് ഓഫീസുകളിലെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി അനധികൃതമായി മദ്യക്കടത്ത് പിടികൂടിയതാണ് തനിക്കെതിരെ ഇത്തരത്തില്‍ ഭീഷണിയുണ്ടാകാന്‍ കാരണം. ഇതിനെതിരെ ഉത്തരവാദപ്പെട്ട ഏജന്‍സികള്‍ അന്വേഷണവുമായി മുന്നോട്ട്  പോകുമെന്നും ഭീഷണിയെ കാര്യമാക്കുന്നില്ലെന്നും എന്ത് ഭീഷണിയുണ്ടായാലും സധൈര്യം മുന്നോട്ട് പോകുമെന്നും കസ്റ്റംസ്  ഓഫീസര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com