ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി പൊലീസിന്റെ ഒരുകാര്യത്തിലും നേരിട്ട് ഇടപെടാറില്ല: ജി.സുധാകരന്‍  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th June 2018 08:20 PM  |  

Last Updated: 17th June 2018 08:20 PM  |   A+A-   |  


കാ​യം​കു​ളം: ഏ​തെ​ങ്കി​ലു​മൊ​രു പൊ​ലീ​സു​കാ​ര​ൻ കാ​ണി​ക്കു​ന്ന തോ​ന്ന്യ​വാ​സ​ത്തി​ന്‍റെ പേ​രി​ൽ ചി​ല​ർ സ​ർ​ക്കാ​രി​നെ അ​പ്പാ​ടെ എ​തി​ർ​ക്കു​ക​യാ​ണ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യ മു​ഖ്യ​മ​ന്ത്രി പൊ​ലീ​സി​ന്‍റെ ഒ​രു കാ​ര്യ​ത്തി​ലും നേ​രി​ട്ട് ഇ​ട​പെ​ടാ​റി​ല്ലെ​ന്നും അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ഗു​ണ​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് 5000 ക്രി​മി​ന​ലു​ക​ൾ പൊ​ലീ​സ് സേ​ന​യി​ലു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ക്കു​ന്ന​ത്. അ​ന്നു റി​പ്പോ​ർ​ട്ട് വാ​ങ്ങി​വ​ച്ച​ത​ല്ലാ​തെ അ​ദ്ദേ​ഹം ന​ട​പ​ടി​യെ​ടു​ത്തി​ല്ല. ഈ ​സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ലും ആ ​റി​പ്പോ​ർ​ട്ടു​ണ്ട്. ക്രി​മി​ന​ലു​ക​ളാ​യ 5000 പേ​രി​ൽ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് കു​ഴ​പ്പ​ക്കാ​രാ​യി​ട്ടു​ള്ള​ത്. പൊ​ലീ​സ് സേ​ന​യി​ലു​ള്ള ക്രി​മി​ന​ലു​ക​ൾ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്തു ശീ​ലി​ച്ച​വ​രും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​മാ​ണ്. അ​വ​രെ​ല്ലാം ഇ​പ്പോ​ൾ കു​റ​ച്ചു പ​ത്തി​മ​ട​ക്കി. അ​വ​രെ​യെ​ല്ലാം ഒ​റ്റ​യ​ടി​ക്കു പു​റ​ത്താ​ക്കു​ക സാ​ധ്യ​മ​ല്ല- സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യ മു​ഖ്യ​മ​ന്ത്രി പൊലീ​സി​ന്‍റെ ഒ​രു കാ​ര്യ​ത്തി​ലും നേ​രി​ട്ട് ഇ​ട​പെ​ടാ​റി​ല്ല. എ​സ്പി​മാ​രെ​യും എ​സ്ഐ​മാ​രെ​യും നേ​രി​ട്ടു വി​ളി​ക്കാ​ത്ത ആ​ദ്യ​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​കും അ​ദ്ദേ​ഹം. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ക്വാ​ളി​റ്റി​യാ​ണ്. ഡി​ജി​പി വ​ഴി​യാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​മു​ള്ള​വ​രെ ബ​ന്ധ​പ്പെ​ടു​ന്ന​ത്. സ്വ​ന്തം ആ​വ​ശ്യ​ത്തി​നും രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തി​നും പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും പൊ​ലീ​സു​കാ​ര​ൻ കാ​ണി​ക്കു​ന്ന തോ​ന്ന്യ​വാ​സ​ത്തി​നു ചി​ല​ർ സ​ർ​ക്കാ​രി​നെ എ​തി​ർ​ക്കു​ന്ന​തി​ലൂ​ടെ, കൊ​ള്ള​രു​താ​യ്മ കാ​ണി​ച്ച​വ​ർ​ക്ക് സ​ഹാ​യം ല​ഭി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും കാ​യം​കു​ള​ത്ത് ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.