കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു; മരണം 13 ആയി

By സമകാലികമലയാളം ഡെസ്‌ക്   |   Published: 17th June 2018 04:13 PM  |  

Last Updated: 17th June 2018 04:57 PM  |   A+A-   |  

kozhikodebnmb

 

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ മരണം 13 ആയി. കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തതോടെയാണിത്. കരിഞ്ചോല ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്.

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാന്‍ (60), അബ്ദുറഹിമാന്റെ മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന്‍ (65), ഹസന്റെ മകള്‍ ജന്നത്ത് (17), റിഫ മറിയം (ഒന്നര ) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെത്തിയിരുന്നു. ഹസന്റെ മകള്‍ നുസ്രത്ത് (26), നുസ്രത്തിന്റെ മകള്‍ റിന്‍ഷ മെഹറിന്‍ (4), മുഹമ്മദ്? റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (3) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുക്കുകയും ചെയ്തു.

ദേശീയ ദുരന്ത നിവാരണ സേനയുടെ 40 പേര്‍ വീതമുള്ള രണ്ട് യൂണിറ്റുകള്‍, 280 പേരുള്ള ഫയര്‍ ഫോഴ്?സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവര്‍ത്തകര്‍, അമ്പതിലധികം പൊലീസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവരാണ് തെരച്ചില്‍ നടത്തുന്നത്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍, പാറ പൊട്ടിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്.