കരുനാഗപ്പള്ളിയില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

By സമകാലികമലയാളം ഡെസ്‌ക്   |   Published: 17th June 2018 05:09 PM  |  

Last Updated: 17th June 2018 07:14 PM  |   A+A-   |  

water-deathm,l

 

കൊല്ലം: കരുനാഗപ്പള്ളി പാവുമ്പയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. അഡോണ്‍(5), നിബു(6) എന്നിവരാണ് മരിച്ചത്. പാടത്തിന് സമീപമുള്ള റബ്ബര്‍മരത്തില്‍ കയറിയിരുന്ന് കളിയ്ക്കുന്നതിനിടെ കാല്‍വഴുതി ഇരുവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

ജോര്‍ജ്കുട്ടി മിനി ദമ്പതിമാരുടെ മകനാണ് അഡോണ്‍. ആരോണ്‍ ആണ് സഹോദരന്‍. പാവുമ്പ വടക്ക് പുത്തന്‍പുരയില്‍ സൈമണ്‍- ബിജി ദമ്പതിമാരുടെ മകനാണ് നിബു. നിര്‍മ്മല്‍ ആണ് സഹോദരന്‍.

പാവുമ്പ അമൃത സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.