മരട് സ്‌കൂള്‍വാന്‍ അപകടം; മരണം നാലായി; ചികിത്സയിലിരുന്ന കുട്ടി മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 17th June 2018 04:14 PM  |  

Last Updated: 17th June 2018 04:14 PM  |   A+A-   |  

 

കൊച്ചി: മരടില്‍ സ്‌കൂള്‍വാന്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരുകുട്ടി കൂട് മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലുവയസ്സുകാരി കരോള്‍ തെരേസയാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. യുകെജി വിദ്യാര്‍ഥികളായ ആദിത്യന്‍ (നാല്), വിദ്യാലക്ഷ്മി (നാല്), ആയ ലത ഉണ്ണി (38) എന്നിവരാണ് നേരത്തെ മരിച്ചത്. ജൂണ്‍ പതിനൊന്നിനായിരുന്നു അപകടം നടന്നത്. 

വൈകിട്ടു നാലോടെ കാട്ടിത്തറ റോഡ് ഹരിശ്ചന്ദ്ര ലെയ്‌നില്‍ തെക്കേടത്തു കാവിനടുത്തുള്ള കുളത്തിലേക്ക് അമിത വേഗത്തില്‍വന്ന വാന്‍ മറിയുകയായിരുന്നു. എട്ടു കുട്ടികളും ആയയുമാണ് െൈഡ്രവറെ കൂടാതെ വണ്ടിയിലുണ്ടായിരുന്നത്.