അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണ്: ബല്‍റാം വേദിയിലിരിക്ക് ഹസന്റെ പരാമര്‍ശം

വി.ടി.ബല്‍റാമിനെയും വി.എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം.
അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണ്: ബല്‍റാം വേദിയിലിരിക്ക് ഹസന്റെ പരാമര്‍ശം

തൃശ്ശൂര്‍: അച്ചടക്കം പാലിക്കാത്തതിന് യുവ നേതാക്കാളെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. വി.ടി.ബല്‍റാമിനെയും വി.എം.സുധീരനെയും വേദിയിലിരുത്തിയായിരുന്നു ഹസന്റെ വിമര്‍ശം.

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് എംഎംഹസന്‍ കുറ്റപ്പെടുത്തി. വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും എല്ലാം വേണ്ടത് അച്ചടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വക്കറ്റ് കെപി വിശ്വനാഥനെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഹസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. 

ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, സിഎന്‍ ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളുടെ വന്‍ നിര തന്നെ വേദിയിലുണ്ടായിരുന്നു. കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് ശേഷം എല്ലാ നേതാക്കളും ഒന്നിച്ചെത്തിയ ആദ്യ വേദി കൂടിയായിരുന്നു തൃശൂരിലേത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com