അടിമപ്പണി; എസ്എപി ഡെപ്യൂട്ടി കമാണ്ടന്റിന് എതിരെ ദൃശ്യങ്ങള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവേഴ്‌സ്

പൊലീസിലെ ദാസ്യപണിയില്‍ ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവേഴ്‌സ്
അടിമപ്പണി; എസ്എപി ഡെപ്യൂട്ടി കമാണ്ടന്റിന് എതിരെ ദൃശ്യങ്ങള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവേഴ്‌സ്

തിരുവനന്തപുരം: പൊലീസിലെ ദാസ്യപണിയില്‍ ഡിജിപിക്ക് പരാതി നല്‍കി ക്യാമ്പ് ഫോളോവേഴ്‌സ്. മുന്‍ എസ്എപി ഡെപ്യൂട്ടി കമാണ്ടന്റ് പി.വി രാജുവിന് എതിരെയാണ് പരാതി. ടൈല്‍സ് ഒട്ടിക്കാനുള്‍പ്പെടെ അടിമപ്പണിക്ക് കൊണ്ടുപോയി എന്ന് കാട്ടി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. നാല് ജീവനക്കാരെ ടൈല്‍പ്പണിക്ക് നിയോഗിച്ചെന്നുംം പരാതിയില്‍ പറയുന്നു. 

പി.വി രാജുവിന്റെ വീട്ടില്‍ ക്യാമ്പ് ഫോളോവേഴ്‌സ് പണിയെടുക്കുന്നതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിവാദമായതിന് പിന്നാലെ പണിക്ക് വരേണ്ടെന്ന് ഇവരോട് പറഞ്ഞിരുന്നു. പട്ടിയെ കുളിപ്പിക്കുന്നത് ഉള്‍പ്പെടെ പൊലീസിനെ കൊണ്ട് അടിമപ്പണിയെടുപ്പിച്ച എഡിജിപി സുധേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് ക്യാമ്പ് ഫോളോവേഴ്‌സ് എസ്എപി ഡെപ്യൂട്ടി കമാണ്ടന്റിന് എതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com